Friday, March 1, 2024
-Advertisements-
KERALA NEWSതന്റെ കുടുംബം തെരുവ് നായകളെ ദത്തെടുത്ത് വളർത്തുന്നു ; കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ അറസ്റ്റിലായ...

തന്റെ കുടുംബം തെരുവ് നായകളെ ദത്തെടുത്ത് വളർത്തുന്നു ; കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ അറസ്റ്റിലായ അനുപമ തെരുവ് നായകളെ സംരക്ഷിക്കുന്നതിന്റെ പേരിൽ വിദേശത്ത് നിന്നും ഡൊണേഷൻ സ്വീകരിച്ചിരുന്നു

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിനി അനുപമ (20) യൂട്യൂബ് താരമാണെന്ന് കണ്ടെത്തൽ. അനുപമയ്‌ക്ക് യൂട്യൂബിൽ അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബ് ഉള്ളതായും പോലീസ് കണ്ടെത്തി. കേസിലെ പ്രതികളായ പത്മകുമാർ (52), അനിത (45) ദമ്പദികളുടെ മകളാണ് അനുപമ.

അനുപമ പത്മൻ എന്ന പേരിലാണ് അനുപമയ്‌ക്ക് യൂട്യൂബ് ചാനലുള്ളത്. ഇംഗ്ലീഷിലാണ് ചാനലിൽ കണ്ടന്റുകൾ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഷോർട്സുമാണ് അനുപമ യുട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ അനുപമയേയും കുടുംബത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പുറത്ത് വിട്ട രേഖ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുട്ടിയുടെ പിതാവ് നഴ്‌സിംഗ് റിക്രൂട്ട്മെന്റിനായി പണം വാങ്ങിയതായും പണം തിരിച്ച് നൽകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്താനാണ് കുടുംബം കുട്ടിയെ തട്ടികൊണ്ട് പോയതെന്നുമാണ് വിവരം.

അറസ്റ്റിലായ അനുപമ പത്മൻ തെരുവ് നായകളെ സംരക്ഷിക്കുന്നതിനായി വിദേശത്ത് നിന്നും ഡൊണേഷനുകൾ സ്വീകരിച്ചിരുന്നു. ഇതിനായി ഓൺലൈനിലൂടെ ക്യാമ്പയിൻ നടത്തിയിരുന്നു. തെരുവ് നായകളെ ഇഷ്ടപ്പെടുന്ന കുടുംബമാണ് തങ്ങളുടേതെന്നും അവയെ സംരക്ഷിക്കുന്നതിനായി ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് ഷെൽട്ടർ നിർമ്മിക്കണമെന്നും പറഞ്ഞാണ് വിദേശത്ത് നിന്നും ഡൊണേഷൻ സ്വീകരിച്ചിരുന്നത്.

English Summary : kollam kidnap arrested anupama pathman

-Advertisements-