Friday, April 19, 2024
-Advertisements-
KERALA NEWSഅർജന്റീനയിൽ ഇരുന്ന് നാട്ടുകാരിയുടെ നഗ്ന ചിത്രങ്ങൾ വ്യാജ ട്വിറ്റർ അകൗണ്ടിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

അർജന്റീനയിൽ ഇരുന്ന് നാട്ടുകാരിയുടെ നഗ്ന ചിത്രങ്ങൾ വ്യാജ ട്വിറ്റർ അകൗണ്ടിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : ഫേസ്‌ബുക്കിൽ നിന്നും പരിചയക്കാരിയുടെ ചിത്രങ്ങളെടുത്ത്‌ നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓച്ചിറ വലിയകുളങ്ങര സ്വദേശി സോണി (39) ആണ് അറസ്റ്റിലായത്. ഓച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടേയും ബന്ധുക്കളുടെയും ചിത്രങ്ങൾ ഫേസ്‌ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം ഫോട്ടോഷോപ്പ് വഴി നഗ്ന ചിത്രങ്ങളാക്കുകയായിരുന്നു.

അർജന്റീനയിൽ ജോലി ചെയ്യുകയായിരുന്ന പ്രതി അർജന്റീനയിൽ നിന്നുമാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ നിർമ്മിച്ച് വ്യാജ ട്വിറ്റർ അകൗണ്ട് വഴി പ്രചരിപ്പിച്ചത്. യുവതി തന്റെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ വഴിയാണ് അറിയുന്നത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അർജന്റീനയിൽ നിന്നാണ് വ്യാജ അകൗണ്ട് നിർമ്മിച്ചതെന്ന് പോലീസ് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞ പോലീസ് അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോട്ടോ മോർഫ് ചെയ്യാൻ ഉപയോഗിച്ച ഇയാളുടെ ലാപ്ടോപ്പ് പോലീസ് പിടിച്ചെടുത്തു. ലാപ്ടോപ്പിൽ നിന്നും നിരവധി യുവതികളുടെ നഗ്ന ചിത്രങ്ങൾ പോലീസ് കണ്ടെത്തി.

English Summary : kollam native arrested as he morphed a womans nude pictures and spread via twitter

-Advertisements-