Wednesday, December 11, 2024
-Advertisements-
KERALA NEWSപ്ലസ്‌ടു പരീക്ഷയിൽ പരാജയപ്പെട്ട മീനാക്ഷി സെ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്...

പ്ലസ്‌ടു പരീക്ഷയിൽ പരാജയപ്പെട്ട മീനാക്ഷി സെ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് ; കൊല്ലത്ത് യുവാവിനൊപ്പം ട്രെയിൻ തട്ടിമ-രിച്ചത് കളമശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ

chanakya news

കൊച്ചി : കൊല്ലം കിളികൊല്ലൂരിൽ യുവാവിനൊപ്പം തീവണ്ടി തട്ടി മരിച്ചത് കളമശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയാണെന്ന് കണ്ടെത്തി. കളമശേരി വാട്ടേക്കുന്നം മുട്ടാർ കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മധുവിന്റെ മകൾ മീനാക്ഷി (18) ആണ് മരിച്ചത്.

പ്ലസ്‌ടു പരീക്ഷയിൽ തോറ്റ മീനാക്ഷി സെ പരീക്ഷ എഴുതുന്നതിനായി തിങ്കളാഴ്ച രാവിലെ ഫീസ് അടയ്ക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും മീനാക്ഷിയെ കാണാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

സമൂഹമാധ്യമത്തിലൂടെയാണ് മീനാക്ഷി യുവാവിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലായിരുന്നതായാണ് വിവരം. അതേസമയം ഇരുവരും ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : kollam woman died after being hit identified