Thursday, April 25, 2024
-Advertisements-
KERALA NEWSകൈയിൽ മുറിവുണ്ടാക്കി ലഹരിമരുന്ന് ഉപയോഗം, ആദ്യം ഉപയോഗിച്ച് തുടങ്ങിയത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ;...

കൈയിൽ മുറിവുണ്ടാക്കി ലഹരിമരുന്ന് ഉപയോഗം, ആദ്യം ഉപയോഗിച്ച് തുടങ്ങിയത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ; ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

chanakya news
-Advertisements-

കോഴിക്കോട് : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചതായി പതിനാലുകാരിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഏഴാം ക്ലാസ്സ് മുതൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായും പെൺകുട്ടി പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കളാണ് ലഹരിമരുന്ന് നൽകിയത്. ആദ്യം സൗജന്യമായാണ് ലഹരിമരുന്ന് നൽകിയതെന്നും പിന്നീട് വിൽക്കാൻ പറ്റുമോ എന്ന് ചോദിച്ചെന്നും പെൺകുട്ടി പറയുന്നു. ഒരു ഗ്രാം ലഹരിമരുന്ന് വിൽപ്പന നടത്തിയാൽ 1500 രൂപ ലഭിക്കും തുടർന്ന് ലഹരിമരുന്ന് കാരിയറായി പ്രവർത്തിച്ചെന്നും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയുടെ കൈയിലെ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പതിനാലുകാരി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കൈയിൽ മുറിവുണ്ടാക്കിയാണ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. നേരത്തെ പെൺകുട്ടിയുടെ കൈയിൽ മുറിവ് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ അന്വേഷിച്ചപ്പോൾ മാനസിക പ്രശ്നമാണെന്നാണ് കരുതിയത്.

അതേസമയം സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് പോയവരാണ് ഇതിന് പിന്നിലെന്ന് പെൺകുട്ടി പറഞ്ഞു. സ്കൂളിലെ നിരവധി കുട്ടികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതായും പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

English Summary : kozhikode native 9 class girl reveals about drug mafia

-Advertisements-