Thursday, April 18, 2024
-Advertisements-
KERALA NEWSഫേസ്‌ബുക്കിൽ റീച്ച് ലഭിക്കാൻ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

ഫേസ്‌ബുക്കിൽ റീച്ച് ലഭിക്കാൻ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : അനുവാദമില്ലാതെ ഫേസ്‌ബുക്കിൽ യുവതിയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കിയ യുവാവ് അറസ്റ്റിൽ. ഫേസ്‌ബുക്ക് പേജിന് റീച്ച് ലഭിക്കാനായാണ് യുവാവ് ചിത്രങ്ങൾ ഉപയോഗിച്ചത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഉനൈസ് (24) ആണ് അറസ്റ്റിലായത്. സൈബർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്.

ആരോഗ്യ രംഗത്തെ കുറിച്ചുള്ള വീഡിയോകളും വാർത്തകളും ഷെയർ ചെയ്യുന്ന പേജിലാണ് ഇയാൾ റീച്ച് കൂടുതൽ നേടുന്നതിനായി യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ചത്. യുവതിയുടെ സുഹൃത്ത് വഴിയാണ് തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതായി യുവതി മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : kozhikode native arrested in kollam for using woman photo in facebook to increase reach

-Advertisements-