യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

കൊച്ചി : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകയെ തട്ടികൊണ്ട് പോയതായി പരാതി. എറണാകുളം പൂത്തോട്ട എസ്എൻ കോളേജിലാണ് (poothotta sn collage) സംഭവം നടന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തക പ്രവീണയെയാണ് എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയത്. പൂത്തോട്ട ശ്രീനാരായണ ലോകേളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് പ്രവീണ.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ യും കെഎസ്‌യും തുല്ല്യ സീറ്റുകൾ നേടിയതിന് പിന്നാലെയാണ് ക്ലാസ്സ് പ്രതിനിധിയായി തിരഞ്ഞെടുത്ത പ്രവീണയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയത്. കഴിഞ്ഞ ദിവസമാണ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് പ്രവീണയെ എസ്എഫ്ഐ പ്രവർത്തകർ കാറിൽ കയറ്റി കൊണ്ട് പോയത്.

പ്രവീണയുടെ സുഹൃത്തിന് അസുഖമാണെന്ന് പറഞ്ഞ് കോളേജിൽ നിന്നും വിളിച്ചിറക്കിയാണ് എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയത്. ഭാരവാഹി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രവീണയെ കാറിൽ ഇരുത്തി തട്ടികൊണ്ട് പോയ സംഘം പലസ്ഥലങ്ങളിലായി കറങ്ങുകയായിരുന്നു. കോളേജ് യൂണിയൻ പിടിക്കാനായാണ് എസ്എഫ്ഐ പ്രവീണയെ തട്ടികൊണ്ട് പോയത്. സംഭവത്തിൽ പ്രവീണയാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest news
POPPULAR NEWS