കൊച്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട സീറോ മലബാർ സഭ ഇറക്കിയ ലേഖനത്തെ അനുകൂലിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ്. കേരളത്തിൽ വർധിച്ചുവരുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ പെൺകുട്ടികളിൽ ഇതു സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിനായി മുൻകൈയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടയലേഖനം ഇറക്കിയത്.
സീറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ കഴിഞ്ഞദിവസം ഇടയലേഖനം വായിച്ചിരുന്നു. ഇതിനെ അനുകൂലിച്ചു കൊണ്ടാണ് അദ്ദേഹം എത്തിയത്. ലവ് ജിഹാദ് പോലുള്ള ചതികുഴികളിൽ പെൺകുട്ടികൾ വീഴാതിരിക്കാൻ വേണ്ടിയുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ ഇടയലേഖനം നൽകുന്നതെന്നും അദ്ദേഹം വ്യെക്തമാക്കി. കൂടാതെ സഭയുടെ ഈ പരാമർശം വിശ്വാസികൾക്ക് ഗുണം ചെയ്യുമെന്നും കുര്യൻ ജോസഫ് പറഞ്ഞു. കേരളത്തിൽ ലവ് ജിഹാദുണ്ടെന്നു ചൂണ്ടി കാട്ടികൊണ്ട് കർദിനാൾ മറുപടി ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനമാണ് സീറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ വിതരണം ചെയ്തത്. ലവ് ജിഹാദിലൂടെ കേരളത്തിലെ നിരവധി പെൺകുട്ടികൾ ഐ എസിലേക്കും മറ്റും റിക്യുർട്ട് ചെയ്യപ്പെടുന്നു.
English Summary : kurian joseph suport love jihad idayalekhanam