Wednesday, April 24, 2024
-Advertisements-
ENTERTAINMENTഇനി ഏത് വണ്ടിയും ഓടിക്കും ; ലൈസൻസ് സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു...

ഇനി ഏത് വണ്ടിയും ഓടിക്കും ; ലൈസൻസ് സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ

chanakya news
-Advertisements-

കൊച്ചി : മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവാര്യർ ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. തിരിച്ച് വരവിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച മഞ്ജു ഇപ്പോൾ അജിത്തിന്റെ തമിഴ് ചിത്രമായ തുനിവനിൽ പ്രധാനവേഷത്തിലെത്തി കൈയ്യടി നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തിൽ അജിത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് മഞ്ജു കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പർ താരം ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്. എറണാകുളം കാക്കനാടുള്ള ആർടി ഓഫീസിലെത്തിയാണ് താരം ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തത്. നേരത്തെ ഫോർ വീൽ ലൈസൻസ് താരം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ടുവീലർ ലൈസൻസ് ഉണ്ടായിരുന്നില്ല. ഇനി എല്ലാ വണ്ടിയും ഓടിക്കും എന്നാണ് ലൈസൻസ് ടെസ്റ്റ് പാസ്സായതിന് ശേഷം മഞ്ജുവാര്യർ പറഞ്ഞത്.

അതേസമയം തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്തപ്പോഴാണ് ബൈക്ക് ഓടിക്കണമെന്നും ലൈസൻസ് എടുക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടായതെന്ന് മഞ്ജുവാര്യർ പറയുന്നു. ബൈക്കിൽ കശ്മീർ,ലഡാക്ക്,ഹിമാചൽ തുടങ്ങിയ സ്ഥലങ്ങളിൽ പോയി വന്നതിന് ശേഷമാണ് ഇങ്ങനെ ഒരു ആഗ്രഹം തോന്നിയതെന്നും താരം പറയുന്നു.

English Summary : lady superstar manju got two wheeler license

-Advertisements-