പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിവാഹം നടന്നത്, വിവാഹം കഴിയുമ്പോൾ ലക്ഷ്മിപ്രിയയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല ; തുറന്ന് പറഞ്ഞ് ജയേഷ്

ടെലിവിഷൻ പരിപാടികളിലൂടെ മിനിസ്‌ക്രിനിലെത്തി പിന്നീട് മലയാളത്തിലെ അറിയപ്പെടുന്ന നടിയായിമാറിയ താരമാണ് ലക്ഷ്മി പ്രിയ. 2005 പുറത്തിറങ്ങിയ നരൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിച്ച താരം പിന്നീട് ലയൺ, ഭാഗ്യ ദേവത, കഥ തുടരുന്നു, റിങ് മാസ്റ്റർ, അവതാരം, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ബിഗ് ബോസ് സീസൺ നാലിൽ പങ്കെടുത്ത താരത്തിന് പ്രേക്ഷക പിന്തുണ ഏറെ ലഭിച്ചിരുന്നു. പറയാനുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് മികച്ച മത്സരാർത്ഥിയായി നൂറുദിവസം പിന്നിടുവാൻ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ വിവാഹ ശേഷവും ലക്ഷ്മിപ്രിയ അഭിനയത്തിൽ സജീവമായതിനെ കുറച്ചു തുറന്നു പറയുകയാണ് താരത്തിന്റെ ഭർത്താവ് ജയേഷ്. താനൊരു കലാകാരനായതുകൊണ്ട് തന്റെ ഭാര്യയുടെ ഉള്ളിലുള്ള കലയെ കണ്ടെത്തുകയും അതിനെ എത്രത്തോളം വളരാൻ പറ്റുമോ അത്രത്തോളം വളർത്താൻ സഹായിക്കുകയും ചെയ്തു. ഭാര്യയെ മാത്രം സ്നേഹിച്ചാൽ പോര അവളുടെ ഉള്ളിലുള്ള കലയെ കൂടി സ്നേഹിക്കണം എന്നാണ് ജയേഷ് പറയുന്നത്.

Advertisements

ലക്ഷ്മി പ്രിയ തൻ്റെ അച്ഛന്റെ സുഹൃത്തിന്റെ മകൾ ആയതുകൊണ്ട് തന്നെ തന്റെ അച്ഛൻ വഴിയായിരുന്നു താൻ അവളെ പരിചയപെട്ടത്. ചെറിയ പ്രായത്തിൽ തന്നെയായിരുന്നു വിവാഹം ലക്ഷ്മിയെ താൻ വിവാഹം ചെയ്തത്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രണയവും പത്രണ്ടാം ക്ലാസ്സിൽ ആയപ്പോഴേക്കും വിവാഹവും നടന്നു. ശെരിക്കും അന്ന് പ്രായപൂർത്തി പോലും ആയിട്ടില്ലെന്നാണ് ജയേഷ് പറയുന്നത്.

English Summary : Lakshmipriya was not of age when she got married

Advertisements

- Advertisement -
Latest news
POPPULAR NEWS