Friday, April 19, 2024
-Advertisements-
NATIONAL NEWSസർക്കാർ എന്തിന് ഇടപെടുന്നു ; ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ട് നൽകണമെന്ന് സുപ്രീം കോടതി

സർക്കാർ എന്തിന് ഇടപെടുന്നു ; ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ട് നൽകണമെന്ന് സുപ്രീം കോടതി

chanakya news
-Advertisements-

ന്യുഡൽഹി : ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ട് നൽകണമെന്ന് സുപ്രീം കോടതി. ആന്ധ്രപ്രദേശിലെ അഹോബിലം ക്ഷേത്രഭരണത്തിനായി എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിന് പിന്നാലെ ആന്ധ്ര ഗവണ്മെന്റ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ക്ഷേത്ര ഭരണങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അഹോബിലം ക്ഷേത്രഭരണത്തിനായി എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിനെതിരെ വന്ന ഹൈക്കോടതി വിധിക്കെതിരെ ആന്ധ്ര സർക്കാർ നൽകിയ ഹർജി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ, അഭയ് എസ് ഒകെ എന്നിവരടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്. സർക്കാർ എന്തിനാണ് ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നതെന്നും ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ട് നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു.

അഹോബിലം ക്ഷേത്രഭരണത്തിനായി എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചത് മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റമാണെന്ന് ആന്ധ്ര ഹൈക്കോടതി വിധിച്ചിരുന്നു. മഠത്തിന്റെ അഭിവാജ്യ ഘടകമാണ് ക്ഷേത്രമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ വിധിക്കെതിരെ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

English Summary : leave temple to religious people supreme court

-Advertisements-