Monday, June 24, 2024
-Advertisements-
ENTERTAINMENTCinemaലിറ്റിൽ ഹേർട്ട് ഇവിടെ വേണ്ട ; ഷൈൻ നിഗം നായകനായ ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്,...

ലിറ്റിൽ ഹേർട്ട് ഇവിടെ വേണ്ട ; ഷൈൻ നിഗം നായകനായ ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്, കാരണം തുറന്ന് പറയാൻ പറ്റില്ലെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്

chanakya news

കൊച്ചി : നടൻ ഷൈൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയതായി നിർമ്മാതാവ്. ലിറ്റിൽ ഹേർട്ട് എന്ന ചിത്രത്തിനാണ് ഗൾഫ് രാജ്യങ്ങൾ പ്രദർശനാനുമതി നിഷേധിച്ചത്. നിർമ്മാതാവ് സാന്ദ്ര തോമസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഷൈൻ നിഗവും മഹിമ നമ്പ്യാരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഗൾഫ് രാജ്യങ്ങൾ ചിത്രം ബാൻ ചെയ്തത്. അതേസമയം ചിത്രം ബാൻ ചെയ്തതിന്റെ കാരണം പുറത്ത് പറയാൻ സാധിക്കില്ലെന്നും സാന്ദ്ര മേനോൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതിന് പിന്നിൽ നിഗൂഢത ഉണ്ടെന്നും അത് പുറത്ത് വരുമെന്നും സാന്ദ്ര മേനോൻ പറയുന്നു.

നേരത്തെ ചിത്രത്തിന്റെ പ്രമോഷൻ ഇന്റർവ്യൂനിടെ നടൻ ഉണ്ണിമുകുന്ദനെതിരെ ഷൈൻ നിഗം മോശം പരാമർശം നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു.

English Summary : Little Hearts banned in gcc country