Wednesday, December 11, 2024
-Advertisements-
NATIONAL NEWSഛത്രപതി ശിവാജി അധികാരമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ച ദിവസത്തിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മോദി, സർക്കാറുണ്ടാക്കാനുള്ള...

ഛത്രപതി ശിവാജി അധികാരമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ച ദിവസത്തിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മോദി, സർക്കാറുണ്ടാക്കാനുള്ള ചരട് വലികളുമായി രാഹുൽ ഗാന്ധി

chanakya news

ന്യുഡൽഹി : പ്രതീക്ഷിച്ച സീറ്റ് നേടാനായില്ലെങ്കിലും 240 സീറ്റുകളുമായി ബിജെപി തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എൻഡിഎ ഘടകകക്ഷികളുടെ പിന്തുണയോടെ നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി അധികാരമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചതിന്റെ 350 -ാം വാർഷികമായ എട്ടാം തീയ്യതി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ രണ്ടാം മോഡി സർക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും. അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും മന്ത്രിസഭാ രൂപീകരിക്കുന്നതിനായി ചരട് വലികൾ നടത്തുന്നുണ്ട്. എൻഡിഎ യുടെ ഘടക കക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, നിധീഷ് കുമാർ തുടങ്ങിയവരുമായി കോൺഗ്രസ്സ് നേതൃത്വം ചർച്ച നടത്തി. എന്നാൽ തങ്ങൾ മോദിക്കൊപ്പം നിൽക്കുമെന്ന് ചന്ദ്രബാബു നായിഡുവും, നിധീഷ് കുമാറും വ്യക്തമാക്കി.

English Summary : loksabha election 2024 modi