Friday, March 29, 2024
-Advertisements-
KERALA NEWSവടിവൊത്ത ശരീരം, ആകാര ഭംഗി ; വിദ്യാർത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

വടിവൊത്ത ശരീരം, ആകാര ഭംഗി ; വിദ്യാർത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : വിദ്യാർത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് സ്വദേശി നദീർ (26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ തിരൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനിയോട് നേരിട്ടും വാട്സാപ്പിലൂടെയും ഇയാൾ ലൈംഗീക ചുവയോടെ സംസാരിച്ചിരുന്നു. വടിവൊത്ത ശരീരമാണെന്നും, ആകാര ഭംഗിയുണ്ടെന്നും തുടങ്ങി നിരവധി ലൈംഗീക ചുവയുള്ള മെസേജുകളാണ് ഇയാൾ പെൺകുട്ടിയുടെ വാട്സാപ്പിലേക്ക് അയച്ചത്.

സന്ദേശങ്ങൾ പതിവായതോടെ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വാട്സാപ്പ് സന്ദേശങ്ങൾ അടക്കം പോലീസിൽ പരാതി നൽകി. പ്രതിയെ ബീരാഞ്ചിറയിൽ നിന്ന് തിരൂർ സിഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : madrasa teacher was arrested for speaking sexually to a student

-Advertisements-