Saturday, July 20, 2024
-Advertisements-
KERALA NEWSമഹാരാജാസ് കോളേജിലെ ശുചിമുറികളിൽ ഇനി ആൺ പെൺ വ്യത്യാസമില്ലാതെ കയറാം, പുരോഗമനമെന്ന് ഒരു വിഭാഗം...

മഹാരാജാസ് കോളേജിലെ ശുചിമുറികളിൽ ഇനി ആൺ പെൺ വ്യത്യാസമില്ലാതെ കയറാം, പുരോഗമനമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ, പ്രൈവസി നഷ്ടപ്പെടുമെന്ന് മറ്റൊരു വിഭാഗം

chanakya news

കൊച്ചി : മഹാരാജാസ് കോളേജിലെ ശുചിമുറികളിൽ ഇനി ആൺ പെൺ വ്യത്യാസമില്ലാതെ കയറാം. ആദ്യമായാണ് കോളേജിൽ ജെണ്ടർ സൗഹൃദ ശുചിമുറി തുറന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളാണ് എല്ലായിടത്തും കണ്ടുവരുന്നത്.

എന്നാൽ മഹാരാജാസിൽ ശുചിമുറിയിൽ കയറുന്നതിന് ലിംഗവ്യത്യാസം ഇല്ലെന്നും ആദ്യമായാണ് ഇത്തരം ശുചിമുറിയിൽ കയറുന്നതെന്നും എഴുത്തുകാരനായ രാംമോഹൻ പാലിയത്ത് പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

പുരോഗണപരമായ മാറ്റമാണെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ പെൺകുട്ടികൾക്കുള്ള പ്രൈവസി നഷ്ടപ്പെടുമെന്നും നേരത്തെയുള്ള ശുചിമുറികൾ തന്നെയാണ് നല്ലതെന്നും ചില വിദ്യാർത്ഥികൾ പ്രതികരിച്ചു.

English Summary : maharajas collage toilet