Monday, June 24, 2024
-Advertisements-
KERALA NEWSലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കട്ടെ ; മൂന്നാം മോദി സർക്കാരിന്...

ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കട്ടെ ; മൂന്നാം മോദി സർക്കാരിന് ആശംസകളുമായി മലങ്കര ഓർത്തഡോക്സ് സഭ

chanakya news

കോട്ടയം : മൂന്നാം മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ രംഗത്ത്. മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാരിന് സാധിക്കട്ടെ എന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഴിയുന്നവരാണ് യഥാർത്ഥ ഭരണാധികാരികൾ എന്നും ഭാരതത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാൻ പുതിയ സർക്കാരിന് കഴിയുമെന്ന് സഭ ഉറച്ച് വിശ്വസിക്കുന്നതായും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.

കേരളത്തോടുള്ള കരുതലിന്റെ ഭാഗമായാണ് സുരേഷ് ഗോപി,ജോർജ് കുര്യൻ എന്നിവരെ കേന്ദ്ര മന്ത്രിസഭയിൽ എടുത്തതെന്നും, ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കട്ടെയെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു.

English Summary : malankara orthodox church congratulates bjp led narendra modi government