Thursday, April 25, 2024
-Advertisements-
KERALA NEWSനഴ്സ് രശ്മിയുടെ മരണത്തിന് കാരണമായ ഹോട്ടൽ മലപ്പുറം കുഴിമന്തി പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ

നഴ്സ് രശ്മിയുടെ മരണത്തിന് കാരണമായ ഹോട്ടൽ മലപ്പുറം കുഴിമന്തി പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെ

chanakya news
-Advertisements-

കോട്ടയം : അൽഫാം തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ നഗരസഭാ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്തു. നേരത്തെ പൂട്ടിയ ഹോട്ടൽ ലൈസൻസ് ഇല്ലാതെയാണ് തുറന്ന് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ 15 ന് ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടലിന്റെ അടുക്കള മറ്റൊരിടത്താണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു കൂടാതെ ഹോട്ടലിന് ചേർന്നുള്ള അടുക്കള വൃത്തിഹീനമാണെന്ന് കണ്ടെത്തി പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

ആരോഗ്യ വിഭാഗം പൂട്ടിയ ഹോട്ടൽ നിർദേശങ്ങൾ പാലിക്കാതെ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. നഗരസഭ സൂപ്പർവൈസർ എംആർ സാനുവിന്റെ ഒത്താശയിലാണ് ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിച്ചത്.

അടച്ചുപൂട്ടിയ ഹോട്ടൽ അഞ്ചാം ദിവസം തുറന്ന് പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകിയെങ്കിലും തുറന്ന് ലൈസൻസ് ഉണ്ടായിരുന്നില്ല. ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹോട്ടൽ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്.

English Summary : malappuram kuzhimanthi restaurant which led to nurse death worked without licence

-Advertisements-