Friday, March 29, 2024
-Advertisements-
INTERNATIONAL NEWSകടുത്ത തലവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ; എട്ട് മാസം മുൻപ് യുകെയിൽ എത്തിയ മലപ്പുറം...

കടുത്ത തലവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ; എട്ട് മാസം മുൻപ് യുകെയിൽ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു

chanakya news
-Advertisements-

ഗ്ലോസ്റ്റർ : കടുത്ത തലവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിനി യുകെയിൽ മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. കുടുംബ സമേതം ഗ്ലോസ്റ്ററിൽ താമസിക്കുന്ന അഞ്ജു വിനോഷ് യുകെയിൽ സീനിയർ കെയററായി ജോലി ചെയ്തുവരികയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിമൂന്നിനാണ് അഞ്ജു വിനോഷിനെ കടുത്ത തലവേദനയേ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്ക് ശേഷം തലയിൽ ട്യൂമർ കണ്ടെത്തി. തുടർന്ന് ശസ്തക്രിയ നടത്തുകയും ആശുപത്രിയിൽ കഴിയുകയുമായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ജുവിനെ സ്ട്രോക്ക് ബാധിക്കുകയും അവശ നിലയിലാകുകയും ചെയ്തു.

ആരോഗ്യനില ഗുരുതരമായതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ജു മരണത്തിന് കീഴടങ്ങുകയായിരുന്നു. എട്ട് മാസം മുൻപാണ് അഞ്ജു യുകെയിൽ എത്തുന്നത്. നഴ്‌സിംഗ് ബിരുദധാരിയായ അഞ്ജു യുകെയിൽ പോകുന്നതിന് മുൻപ് പഞ്ചാബിൽ ജോലി ചെയ്തുവരികയായിരുന്നു.

English Summary : malappuram native anju vinosh died in uk

-Advertisements-