Thursday, April 18, 2024
-Advertisements-
INTERNATIONAL NEWSGulf Newsമുറിയിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു ; ദുബായിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളി...

മുറിയിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു ; ദുബായിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ദുബായ് : കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ് (38) ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിത്തമുണ്ടായത്.

തീപിടുത്തത്തിൽ പാകിസ്ഥാൻ,നൈജീരിയ,സുഡാൻ സ്വദേശികളായ പതിനാലോളം പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. മലയാളി ദമ്പതികളെ കൂടാതെ തമിഴ്നാട് സ്വദേശികളും മരിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തത്തിനിടെ വിൻഡോ എസി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തീ പിടിത്തമുണ്ടായ മുറിയുടെ തൊട്ടടുത്ത മുറിയിലാണ് റിജേഷും ഭാര്യ ജെഷിയും താമസിച്ചിരുന്നത്. ഇവരുടെ മുറിയിൽ തീ പടരുകയും പുറത്തിറങ്ങാൻ പറ്റാതെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.

English Summay : Malayalee couple met a tragic end when their building caught fire in Dubai

-Advertisements-