Friday, March 29, 2024
-Advertisements-
NATIONAL NEWSടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന ; മലയാളി ദമ്പതികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന ; മലയാളി ദമ്പതികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

chanakya news
-Advertisements-

ബംഗളുരു : ലഹരിമരുന്ന് കേസിൽ മലയാളായി ദമ്പതികൾ വീണ്ടും അറസ്റ്റിൽ. ഏഴ് കോടി രൂപയുടെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലാവുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത കോട്ടയം സ്വദേശി സിജിൽ വർഗീസും, ഭാര്യ കോയമ്പത്തൂർ സ്വദേശിനി വിഷ്ണുപ്രിയ എന്നിവരെയാണ് പോലീസ് വീണ്ടും സമാനമായ കേസിൽ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽ ടാറ്റു സ്റ്റുഡിയോ നടത്തി വരുന്നതിനിടയിലാണ് ഇരുവരും ചേർന്ന് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ബെംഗളൂരു ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിൽ ഏഴ് കോടി രൂപയുടെ ലഹരിമരുന്നുമായി ഇരുവരും അറസ്റ്റിലാവുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അറസ്റ്റിലായത് തുടർന്ന് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

അതേസമയം ജ്യാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും ഇരുവരും ലഹരിമരുന്ന് വിൽപ്പന തുടരുകയായിരുന്നു. കോളേജ് വിദ്യാർത്ഥിനികൾക്കാണ് ഇരുവരും ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്. ഇരുവരുടേയും സഹായിയായ വിക്രമിനെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്.

-Advertisements-