Saturday, April 20, 2024
-Advertisements-
NATIONAL NEWSകാൽതെറ്റി സഹോദരി കുളത്തിൽ വീണു രക്ഷിക്കാനായി സഹോദരനും ചാടി ; വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ കുളത്തിൽ...

കാൽതെറ്റി സഹോദരി കുളത്തിൽ വീണു രക്ഷിക്കാനായി സഹോദരനും ചാടി ; വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു

chanakya news
-Advertisements-

മുംബൈ : വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ രവീന്ദ്രൻ-ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് മരിച്ചത്. മുംബൈ വെസ്റ്റ് ഉമേഷ് നഗറിലെ സായിചരൺ ബിൽഡിങ്ങിലാണ് കുടുംബം താമസിച്ചിരുന്നത്. ചികിത്സയുടെ ഭാഗമായി മാതാപിതാക്കൾ നാട്ടിലാണ്.

വളർത്തു നായയെ കുളത്തിൽ കുളിപ്പിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.

English Summary : malayali doctor and sister drowned to death in mumbai

-Advertisements-