മയക്ക് മരുന്ന് വിൽപ്പന ; മലയാളി ഡോക്ടറും മെഡിക്കൽ വിദ്യാർത്ഥിനികളും അറസ്റ്റിൽ

മംഗളൂരു : മയക്ക് മരുന്ന് വിൽപ്പന നടത്തിയ കേസിൽ മലയാളി ഡോക്ടറും മെഡിക്കൽ വിദ്യാർത്ഥിനിയും അറസ്റ്റിൽ. മംഗളൂരു അത്തവരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കാസർഗോഡ് സ്വദേശിയുമായ സമീർ, കാസർഗോഡ് സ്വദേശിനിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ നദീറ സിറാജുമാണ് അറസ്റ്റിലായത് . ഇവരെ കൂടാതെ തമിഴ്‌നാട്,പഞ്ചാബ്,ഡൽഹി,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്.

മയക്ക് മരുന്ന് കേസിൽ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്ന പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മലയാളി വിദ്യാർത്ഥിനി ഉൾപ്പടെയുള്ളവർ അറസ്റ്റിലായത്. അഞ്ച് പുരുഷന്മാരും നാല് യുവതികളുമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദേശ പൗരനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയായിരുന്നു.

  നടി ചാർമിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു ; മരണകാരണം വ്യക്തമല്ല

malayali doctors and medical students were arrested in mangalore

ഇയാളുടെ ഫ്ലാറ്റിൽ നിന്നു ലഹരിമരുന്നു കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്പന നടത്തിയ വകയിൽ കിട്ടിയ പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ പതിനഞ്ച് വർഷത്തോളമായി മംഗളൂരുവിൽ താമസിച്ച് വരികയായിരുന്നു. കൂടാതെ വർഷങ്ങളായി ഡെന്റൽ കോളേജിൽ പഠനം തുടരുന്നതായും പോലീസ് പറയുന്നു.

Latest news
POPPULAR NEWS