Friday, April 26, 2024
-Advertisements-
INTERNATIONAL NEWSചാരിറ്റിയുടെ ഭാഗമായി ബോക്‌സിംഗ് മത്സരം സംഘടിപ്പിച്ചു ; മത്സരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർത്ഥിക്ക് ലണ്ടനിൽ ദാരുണാന്ത്യം

ചാരിറ്റിയുടെ ഭാഗമായി ബോക്‌സിംഗ് മത്സരം സംഘടിപ്പിച്ചു ; മത്സരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർത്ഥിക്ക് ലണ്ടനിൽ ദാരുണാന്ത്യം

chanakya news
-Advertisements-

ലണ്ടൻ : യുകെയിൽ ബോക്സിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. യുകെ നോട്ടിങ്ഹാമിൽ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി പണം കണ്ടെത്താൻ സംഘടിപ്പിച്ച ബോക്സിംഗ് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. മത്സരത്തിനിടെ മലയാളി വിദ്യാർത്ഥിയായ ജുബൽ റിങ്ങിൽ തലയിടിച്ച് വീണ് മരണപ്പെടുകയായിരുന്നു.

ഫിസിയോതെറാപ്പിയിൽ ബിരുദം നേടിയ ജുബൽ നോട്ടിങ്ഹാം ട്രെൻഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയാണ്. മാർച്ച് 25 നാണ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബോക്‌സിംഗ് മത്സരം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത ജുബൽ റിങിൽ തലയിടിച്ച് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജുബൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയിരുന്നു.

English Summary : Malayali injured during boxing died in London

-Advertisements-