ടിക് ടോക്കിലൂടെ പരിചയപ്പെട്ട ആയിഷ പണം തട്ടിയെടുത്തു ; സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്

ജുബൈൽ : സൗദി അറേബ്യയിൽ മലപ്പുറം സ്വദേശി മുഹമ്മദലി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക മൊഴി പുറത്ത്. ഹണിട്രാപ്പിൽപെട്ടതിനെ തുടർന്ന് താൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടയിൽ മുഹമ്മദലി തടയാൻ ശ്രമിക്കുകയും അബദ്ധത്തിൽ മുഹമ്മദലിക്ക് കുത്തേൽക്കുകയുമായിരുന്നെന്ന് കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി മഹേഷ് പൊലീസിന് മൊഴി നൽകി.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ആയിഷ എന്ന യുവതിയുമായി സൗഹൃദത്തിലായെന്നും യുവതി തന്റെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയതിന് ശേഷം തന്റെ പക്കൽ നിന്നും പണം തട്ടിയെടുത്തെന്നും മഹേഷ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി വീണ്ടും പണം ആവിശ്യപെട്ടതോടെയാണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയിൽ തന്നെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ മുഹമ്മദലി ശ്രമിക്കുകയും അബദ്ധത്തിൽ കുത്തേൽക്കുകയുമായിരുന്നു. മഹേഷ് പോലീസിനോട് പറഞ്ഞു.

  ഭാര്യ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

കഴിഞ്ഞ ദിവസമാണ് മലപ്പുറം ചെറുകര സ്വദേശി മുഹമ്മദലി (58) താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചത്. ജുബൈലിലെ സ്വകര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു മുഹമ്മദലി. കേസിലെ പ്രതിയും മുഹമ്മദലിയും ഒരു റൂമിലാണ് താമസിച്ചിരുന്നത്. മുഹമ്മദലി കുത്തേറ്റ് മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary : malappuram muhammad ali stabbed saudi arabia room mate case update

Latest news
POPPULAR NEWS