Tuesday, April 23, 2024
-Advertisements-
INTERNATIONAL NEWSGulf Newsവിവാഹം ഉറപ്പിച്ച ശേഷമാണ് സുബീഷ് അബുദാബിയിലേക്ക് മടങ്ങിയത് ; അബുദാബി വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

വിവാഹം ഉറപ്പിച്ച ശേഷമാണ് സുബീഷ് അബുദാബിയിലേക്ക് മടങ്ങിയത് ; അബുദാബി വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

chanakya news
-Advertisements-

അബുദാബി : അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് തൃത്താല സ്വദേശി സുബീഷ് (36) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എറണാകുളം സ്വദേശി റോബിൻ ജോസഫ് (43) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബുദാബിയിൽ കാർപെന്റർ ആയി ജോലി ചെയ്തുവരുന്ന സുബീഷിൻറെ വിവാഹം ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ സുബീഷ് വിവാഹം ഉറപ്പിച്ചതിന് ശേഷം അബുദാബിയിലേക്ക് മടങ്ങുകയായിരുന്നു.

English Summary : Malayali youth dies in abudabi car accident

-Advertisements-