Tuesday, April 16, 2024
-Advertisements-
NATIONAL NEWSBengaluru Newsബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

ബെംഗളൂരു : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. അയ്യൻകൊല്ലി സ്വദേശി ഫ്രാൻസിസിന്റെ മകൻ ജാൻസൺ ഫ്രാൻസിസ് (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ജാൻസൺ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാൻസണെ ഉടൻ തന്നെ ചന്ദാപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ലാൻഡ് മാർക്ക് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ജാൻസൺ.

English Summary : Malayali youth met a tragic end in an accident between a car and a bike in Bengaluru

-Advertisements-