Monday, June 24, 2024
-Advertisements-
NATIONAL NEWSഅടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

chanakya news

ന്യുഡൽഹി : അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായി സൂചന ലഭിച്ചെന്നും സ്ത്രീകളിൽ നിന്നും കോൺഗ്രസിന് അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാവുന്നത് ആത്മവിശ്വാസം നൽകുന്നതായും ഖാർഗെ പറഞ്ഞു.

ശിവസേന എൻസിപി തുടങ്ങിയ പാർട്ടികൾ പിളർന്നണെങ്കിലും മഹാരാഷ്ട്രയിൽ ബിജെപിയേക്കാൾ സീറ്റ് കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷമാകും സഖ്യം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും ഖാർഗെ വ്യക്തമാക്കി.

വാഗ്ദാനങ്ങൾ നൽകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും ന്യൂനപക്ഷങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ആത്മാർത്ഥമല്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

English Summary : mallikarjun kharge says that the india alliance will form the government for 10 years