Tuesday, April 16, 2024
-Advertisements-
ENTERTAINMENTസിനിമ മാത്രമായിരുന്നു തന്റെ ലക്ഷ്യം, വക്കീലായത് വേറെ വഴിയില്ലാത്തത് കൊണ്ട് ; വക്കീലായതിന് പിന്നിലെ കാരണം...

സിനിമ മാത്രമായിരുന്നു തന്റെ ലക്ഷ്യം, വക്കീലായത് വേറെ വഴിയില്ലാത്തത് കൊണ്ട് ; വക്കീലായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മമ്മുട്ടി

chanakya news
-Advertisements-

മലയാള ചലചിത്ര മേഖലയിലെ താരരാജാവ് എന്നറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. 1971 ലെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരത്തിന് പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു. മേള, യവനിക, ഒരു വടക്കൻ വീര ഗാഥ, മതിലുകൾ, തുടങ്ങിയവ തൊണ്ണൂറുകളിൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളാണ്. തോപ്പിൽ ജോപ്പൻ, പുത്തൻ പണം, മാമാങ്കം, ദി പ്രീസ്റ്റ്, പുഴു, ക്രിസ്റ്റഫർ, റോഷക്ക്, നൻപകൽ നേരത്ത് മയക്കം തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര മേഖലയെ അനശ്വരമാക്കി തീർക്കുവാൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്.

സിനിമയിൽ എത്തുന്നതിനു മുൻപ് വക്കീൽ ആയതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. താൻ വക്കീൽ പണി ചെയ്യുമ്പോൾപോലും വക്കീൽ പണി വേണമെന്ന് തോന്നിയിട്ടില്ലെന്നു മമ്മൂട്ടി പറയുന്നു. താൻ സിനിമയിൽ അഭിനയിക്കണമെന്ന് ഉറച്ചുതന്നെയാണ് എട്ട് ഒൻപത് വർഷം ഇറങ്ങി തിരിച്ചത്. വക്കീൽ പണി വേറൊരു വഴിയില്ലാത്തതുകൊണ്ട് നമുക്ക് ഒരു സേഫ്റ്റിക്ക് വേണ്ടിയാണ് ചെയ്തത്. സിനിമ റിസ്ക്ക് ആണ്. അപ്പോൾ പിന്നെ സിനിമയിൽ വന്നാൽ നമ്മൾ എപ്പോഴും സക്‌സസ്സ്ഫുൾ ആവണമെന്നില്ല. അതിനുവേണ്ടിയൊരു പണി എന്ന രീതിയിൽ എപ്പോൾ വേണമെങ്കിലും വിട്ടിട്ട് പോകാൻ പറ്റുന്ന ഒരു ഇൻഡിപെൻഡൻഡ് ആയിട്ടുള്ള പണി അല്ലെങ്കിൽ ജീവിക്കാൻ വേണ്ടിയിട്ടുള്ളൊരു വഴി ആയിട്ടായിരുന്നു താൻ വക്കീൽ പണിയെ കാണുന്നതെന്ന് താരം പറയുന്നു.

ഒപ്പം ഭാര്യ സുൽഫത്തിനെ കുറിച്ചും മമ്മൂട്ടി പറയുന്നു. നല്ല സിനിമകൾ ഇഷ്ട്ടപെടുന്ന ആളാണ് സുലു. വായിക്കും അത്യാവശ്യം രഹസ്യമായിട്ട് കുറിപ്പുകളൊക്കെ എഴുതും.തന്റെ നല്ലൊരു ഫ്രഡ് ആണ്. കാര്യങ്ങൾ കുറച്ച്കൂടി മുന്തിയതരത്തിൽ കാണുന്ന ആളാണ്. തന്റെ ഈ പരുക്കൻ സ്വഭാവം സഹിച്ചു നിൽക്കാൻ പറ്റുന്ന നല്ലൊരു ഭാര്യയാണ് സുൽഫത് എന്ന് മമ്മൂട്ടി പറയുന്നു.

English Summary : Mammootty revealed the reason behind becoming a lawyer

-Advertisements-