കൊല്ലം : യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആദിനാട് സ്വദേശി രാധാകൃഷ്ണന്റെ മകൻ ശാലകൃഷ്ണൻ (38) ആണ് അറസ്റ്റിലായത്.
യുവതി അറിയാതെ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി തന്റെ സുഹൃത്തുക്കൾക്കൊപ്പം എത്തിയ പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറയുന്നു.
English Summary : man arrested for threatening and rape