Saturday, April 20, 2024
-Advertisements-
KERALA NEWSപതിനൊന്നുകാരി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

chanakya news
-Advertisements-

ആലപ്പുഴ : പതിനൊന്ന് വയസുകാരി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി അനിൽ (34) ആണ് അറസ്റ്റിലായത്. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുകയായിരുന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങളാണ് പ്രതി പകർത്താൻ ശ്രമിച്ചത്.

കുളിക്കുന്നതിനിടയിൽ കുളിമുറിയുടെ ജനലിന്റെ ഭാഗത്ത് നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പെൺകുട്ടി യുവാവിനെ കാണുന്നത്. തുടർന്ന് പെൺകുട്ടി ബഹളം വെയ്ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : man arrested in alappuzha harippad for capturing bath of an 11 year old girl on mobile

-Advertisements-