വീസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചു ; കൊച്ചിയിൽ ട്രാവൽസ് ഉടമയെ കൊലപ്പെടുത്താൻ എത്തിയ യുവാവ് ജീവനക്കാരിയുടെ കഴുത്തറുത്തു

കൊച്ചി : രവിപുരത്ത് യുവതിയെ കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച ഉച്ചയോടെ രവിപുരത്തെ ട്രാവൽസിലാണ് സംഭവം നടന്നത്. വീസയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പള്ളുരുത്തി സ്വദേശിയായ ജോളി യുവതിയുടെ കഴുത്തറക്കുകയായിരുന്നു.

ജോളിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് ഓടി കയറി. തുടർന്ന് ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിനിയായ സൂര്യയാണ് ആക്രമിക്കപ്പെട്ടത്.

ജോളി നേരത്തെ വീസയ്ക്ക് വേണ്ടി ട്രാവൽസ് ഉടമയ്ക്ക് പണം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വീസ ലഭിച്ചില്ല. തുടർന്ന് നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ട്രാവൽസ് ഉടമ പണം നൽകാൻ തയ്യാറായില്ല. ട്രാവൽസ് ഉടമയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോളി ട്രാവൽസിൽ എത്തിയത്. എന്നാൽ ഉടമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് ട്രാവൽസ് ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നു.

  കോഴിക്കോടുള്ള പരീക്ഷകേന്ദ്രം ഗൂഗിളിൽ നോക്കി വന്ന വിദ്യാർത്ഥികൾ എത്തിയത് മുക്കത്ത് ; പരീക്ഷ എഴുതാനാവാതെ മടങ്ങി

English Summary : man attacked woman kochi ravipuram

Latest news
POPPULAR NEWS