രണ്ട് ദിവസമെന്ന് പറഞ്ഞ് സ്വന്തം വീട്ടിൽ താമസിക്കാൻ പോയ ഭാര്യ തിരിച്ച് വരാൻ വൈകി ; പ്രകോപിതനായ ഭർത്താവ് ലിംഗം മുറിച്ച് ദേഷ്യം തീർത്തു

ബീഹാർ : ഭാര്യ വീട്ടിൽ താമസിക്കാൻ പോയ ഭാര്യ തിരിച്ച് വരാൻ താമസിച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് സ്വന്തം ജനനേദ്രിയം മുറിച്ച് കളഞ്ഞു. ബീഹാർ സ്വദേശിയായ കൃഷ്ണ ബസ്സുകി (25) ആണ് പ്രകോപനത്തെ തുടർന്ന് ജനനേദ്രിയം മുറിച്ച് കളഞ്ഞത്. ഭാര്യയോടുള്ള ദേഷ്യം പ്രകടിപ്പിക്കാൻ ചെയ്തതാണെന്ന് കൃഷ്ണ ബസ്സുകി പിന്നീട് ചികിത്സ നൽകിയ ഡോക്ടറോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രണ്ട് ദിവസമെന്ന് പറഞ്ഞ് ഭാര്യ വീട്ടിൽ താമസിക്കാൻ പോയ ഭാര്യ തിരിച്ച് വരാത്തതിനെ തുടർന്നാണ് ഇയാൾ പ്രകോപിതനായത്. ഭാര്യയോടുള്ള ദേഷ്യം തീർക്കാനായി ഇയാൾ ജനനേദ്രിയം കത്തി ഉപയോഗിച്ച് മരിക്കുകയായിരുന്നു. അയൽവാസികൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

  ഷൊർണൂരിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞ് കൊണ്ട് നിൽക്കുന്നത് കണ്ടു ; വീട് വിട്ടിറങ്ങിയ പതിനെട്ടുകാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ച് യുവാക്കൾ

പഞ്ചാബിൽ ജോലി ചെയ്തിരുന്ന ഇയാൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്നതിനായി ബീഹാറിൽ എത്തിയപ്പോഴാണ് ഭാര്യ സ്വന്തം വീട്ടിൽ താമസിക്കാൻ പോയത്. അതേസമയം കൃഷ്ണ ബസുകിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പോലീസ് പറയുന്നു.

English Summary : man chops off his private part after wife stays back at parents home

Latest news
POPPULAR NEWS