Thursday, April 25, 2024
-Advertisements-
KERALA NEWSAlappuzha Newsആലപ്പുഴയിൽ മിനി ലോറിയിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം

ആലപ്പുഴയിൽ മിനി ലോറിയിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം

chanakya news
-Advertisements-

ആലപ്പുഴ : ഹരിപ്പാടിൽ മിനി ലോറിയിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം. ആലപ്പുഴ കരുവാറ്റ സ്വദേശികളായ സുധാകരൻ-രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. കരുവാറ്റ ദേശീയപാതയിൽ വഴിയമ്പലം ജംങ്ഷന് സമീപത്താണ് അപകടം നടന്നത്.

ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറി അഭയ് യെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭയ് യെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനി ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

English Summary : man died after being hit by a mini lorry in alappuzha

-Advertisements-