കോഴിക്കോട് : ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അബിൻ വിനുവിന് ഷോക്കേറ്റത്. രോഗിയായ സുഹൃത്തിനെ കാണാനെത്തിയ അബിൻ ഭക്ഷണം വാങ്ങുന്നതിനായി ആശുപത്രി കാന്റീനിൽ എത്തുകയായിരുന്നു. അവിടെ നിന്നാണ് അബിന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary : man dies after being electrocuted