Thursday, October 10, 2024
-Advertisements-
NATIONAL NEWSസഹോദര പുത്രനുമായുള്ള അവിഹിത ബന്ധം ഭർത്താവ് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ...

സഹോദര പുത്രനുമായുള്ള അവിഹിത ബന്ധം ഭർത്താവ് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ; ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

chanakya news

ഉത്തർപ്രദേശ് : മീററ്റിൽ സഹോദര പുത്രനുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. മീററ്റ് ദഹർ സ്വദേശി സന്ദീപ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്ദീപിന്റെ ഭാര്യ പ്രീതി (28), സഹോദരന്റെ മകൻ ജോണി (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സന്ദീപിന്റെ സഹോദര പുത്രനുമായി പ്രീതി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത സന്ദീപിനെ പ്രീതിയും ജോണിയും ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തുകുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം റിതാലി വനമേഖലയിൽ ഉപേക്ഷിച്ചു. സന്ദീപിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പ്രീതിയിൽ നിന്നും വിവരങ്ങൾ ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി.

അതേസമയം പ്രീതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് പ്രീതിയെ കസ്റ്റഡിയിലെടുത്തത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തങ്ങളുടെ ബന്ധം ഭർത്താവ് ചോദ്യം ചെയ്തതാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രീതി കുറ്റസമ്മതം നടത്തി.

English Summary : man killed by nephew for opposing illicit relations with aunt in up