Thursday, April 18, 2024
-Advertisements-
KERALA NEWSഭാര്യയെ മുൻനിർത്തി വിവാഹ വാഗ്ദാനം നൽകി മധ്യവയസ്‌കനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ...

ഭാര്യയെ മുൻനിർത്തി വിവാഹ വാഗ്ദാനം നൽകി മധ്യവയസ്‌കനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : ഭാര്യയെ മുൻനിർത്തി വിവാഹ വാഗ്ദാനം നൽകി മധ്യവയസ്‌കനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സ്വന്തം ഭാര്യയെ ഭർത്താവ് മരിച്ച വിധവയാണെന്ന വ്യാജേന പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാർ (37) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ശാലിനി ഒളിവിലാണ്. സരിനും,ശാലിനിയും ചേർന്ന് സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

മലയാള പത്രങ്ങളിൽ പുനർവിവാഹത്തിന് ആലോചന ക്ഷണിച്ച് പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹ പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഭർത്താവ് അപകടത്തിൽ മരിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. കൂടാതെ മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്യുകയാണെന്നും പറഞ്ഞിരുന്നു. വിവാഹ പരസ്യം നൽകിയ മാധ്യവയസ്കന്റെ ഫോണിലേക്ക് മെസേജ് അയച്ച് ശാലിനി അടുപ്പം സൃഷ്ടിച്ച ശേഷം ഭർത്താവ് വാഹനാപകടത്തിൽ മരിച്ചെന്നും ആശുപത്രി ചിലവുകൾക്കായി കടം വാങ്ങിയ പണം തിരികെ നൽകണമെന്നും പറഞ്ഞ് 41 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

English Summary : A young man was arrested for extorting Rs 41 lakh from a middle-aged man

-Advertisements-