Thursday, April 25, 2024
-Advertisements-
ENTERTAINMENTപുറകിൽ നിന്ന് സുരേഷ് ഗോപി വെടി പൊട്ടിച്ചു, ഞെട്ടുന്ന സീൻ അഭിനയിച്ചതല്ല ശരിക്കും സംഭവിച്ചത് ;...

പുറകിൽ നിന്ന് സുരേഷ് ഗോപി വെടി പൊട്ടിച്ചു, ഞെട്ടുന്ന സീൻ അഭിനയിച്ചതല്ല ശരിക്കും സംഭവിച്ചത് ; അനുഭവം വെളിപ്പെടുത്തി മഞ്ജു വാര്യർ

chanakya news
-Advertisements-

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് മഞ്ജു വാരിയർ. മഞ്ജു ആദ്യമായി നായികയായെത്തിയ സല്ലാപം എന്ന ചിത്രം ഇന്നും മലയാളത്തിലെ ഹിറ്റുചിത്രങ്ങളിൽ ഒന്നാണ്. ഈ പുഴയും കടന്ന്, കളിവീട്, ആറാം തമ്പുരാൻ, ഇരട്ട കുട്ടികളുടെ അച്ഛൻ, പ്രണയ വർണ്ണങ്ങൾ, പത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ദേയമായിരുന്നു. അഭിനയിച്ച ചിത്രങ്ങളിൽ പലതും നിരവധി പുരസ്ക്കാരങ്ങൾ താരത്തിന് നേടികൊടുത്തിട്ടുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന്‌ വിട്ടു നിന്ന താരം വിവാഹമോചനതിനുശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വമ്പൻതിരിച്ചു വരവാണ് നടത്തിയത്. പിന്നീടങ്ങോട്ട്‌ ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ആയിഷയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ 1999 ൽ പുറത്തിറങ്ങിയ പത്രം എന്ന ചിത്രത്തിൽ ഒരു സീനിൽ സുരേഷ് ഗോപിയോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായ ചില അനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം. ചിത്രത്തിൽ ദേവിക ശേഖർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പത്രത്തിൽ അഭിനയിക്കുമ്പോൾ അതിലെ തോക്കു ചൂണ്ടുന്ന സീനിൽ വെടി പൊട്ടുമ്പോഴുണ്ടായ എക്സ്പ്രെഷൻ ഒറിജിനൽ ആണെന്നാണ് താരം പറയുന്നത്.

ആ സീൻ താൻ അഭിനയിച്ചതല്ല. ഒറിജിനലായി ചെയ്തതാണ്. തന്റെ പിറകിൽ നിന്ന്‌ സുരേഷേട്ടൻ വെടി പൊട്ടിക്കുന്നതാണ് സീൻ പക്ഷെ തനിക് വലിയ ശബ്ദംങ്ങൾ കേൾക്കുന്നത് പേടിയാണ്. അതുകൊണ്ട് ആ സീൻ പേടിച്ചാണ് താൻ ചെയ്തതെന്ന് മഞ്ജു പറയുന്നു. പൊട്ടിക്കില്ല അതുപോലെ ഒന്ന് അഭിനയിച്ചാൽ മതി എന്നായിരുന്നു ജോഷി സാർ തന്നോട് പറഞ്ഞതെങ്കിലും പെട്ടന്ന് വെടി പൊട്ടിക്കുകയായിരുന്നു. അപ്പോഴുണ്ടായ തന്റെ റിയാക്ഷൻ ഒറിജിനൽ ആയിരുന്നു. ആ സീനിൽ തന്റെ കണ്ണുകൾ നോക്കിയാൽ അത് അറിയാൻ സാധിക്കുമെന്നാണ് താരം പറയുന്നത്.

പണ്ടുമുതലേ പടക്കം പൊട്ടുന്നതും വെടി കെട്ട് പോലുള്ള ശബ്ദങ്ങളും തനിക്ക് പേടിയാണെന്നാണ് മഞ്ജു പറയുന്നത്. തന്റെ പുതിയ ചിത്രമായ തുനിവിലും അത്തരത്തിൽ വലിയ ശബ്ദങ്ങൾ കേൾക്കുന്ന സീൻ ചെയ്യാൻ വേണ്ട പ്രൊട്ടക്ഷൻ ഒക്കെ അജിത് സർ ഏർപ്പാടുചെയ്തിരുന്നതായും മഞ്ജു വാര്യർ പറയുന്നു.

English Summary : manju warrier about location

-Advertisements-