ആലപ്പുഴ : ഇരമത്തൂർ സ്വദേശിനി കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. കലയെ കൊലപ്പെടുത്തി മൃതദേഹം അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് പോലീസ് കണ്ടെത്തൽ. കേസിലെ പ്രതികളായ അനിലിന്റെ സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകിയതും കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു എന്ന് തന്നെയായിരുന്നു. എന്നാൽ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.
അതേസമയം കൂട്ട് പ്രതികളായ സുഹൃത്തുക്കൾ അറിയാതെ അനിൽകുമാർ ദൃശ്യം മോഡലിൽ മൃതദേഹം മറ്റെങ്ങോട്ടോ മാറ്റിയതായി പോലീസ് സംശയിക്കുന്നു. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്‌താൽ മാത്രമേ ഇതുസംബന്ധിച്ച് വയ്ക്തമായ ഉത്തരം ലഭിക്കു എന്നും പോലീസ് പറയുന്നു.
പതിനഞ്ച് വർഷം മുൻപാണ് കേസിനസപദമായ സംഭവം നടന്നത്. അനിലും കലയും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് കലയെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. മൂന്ന് മാസങ്ങൾക്ക് മുൻപ് പോലീസിന് ലഭിച്ച ഊമകത്തിലാണ് കല കൊല്ലപ്പെട്ട വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് അനിലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
കലയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും. മൃതദേഹം അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നും സുഹൃത്തുക്കൾ മൊഴി നൽകി. അതുവരെയുള്ള കാര്യങ്ങൾ മാത്രമേ തങ്ങൾക്ക് അറിയു എന്നും സുഹൃത്തുക്കൾ പറയുന്നു.
പ്രതികളിൽ ഒരാൾ ഭാര്യയുമായുള്ള വഴക്കിനിടെ കലയെ കൊന്നത് പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പതിനഞ്ച് വർഷത്തിന് ശേഷം കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പോലീസിന് ഊമക്കത്തും ലഭിച്ചിരുന്നു.
English Summary : mannar kala murder drishyam 2 model evidence