Friday, March 29, 2024
-Advertisements-
ENTERTAINMENTCinemaതന്റെ പേരിലുള്ള പ്ലെ ബട്ടൺ പോലും തന്നില്ല, രണ്ട് ലക്ഷത്തോളം ഫോളോവെഴ്‌സുള്ള യുട്യൂബ് ചാനൽ തട്ടിയെടുത്തവർക്കെതിരെ...

തന്റെ പേരിലുള്ള പ്ലെ ബട്ടൺ പോലും തന്നില്ല, രണ്ട് ലക്ഷത്തോളം ഫോളോവെഴ്‌സുള്ള യുട്യൂബ് ചാനൽ തട്ടിയെടുത്തവർക്കെതിരെ പോലീസിൽ പരാതി നൽകി മീനാക്ഷി

chanakya news
-Advertisements-

ബാലതാരമായി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് മീനാക്ഷി അനൂപ്. 2014 ൽ ആണ് താരം അഭിനയരംഗത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവർ ഒരുമിച്ചഭിനയിച്ച അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ താരത്തിന്റെ ഫാത്തിമ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒപ്പം, കോലുമിട്ടായി, ഒരു മുത്തശ്ശി ഗദ, ആനമയിൽ ഒട്ടകം തുടങ്ങിയവയാണ് മീനാക്ഷി അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഫ്ലവർഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യ്തിരുന്ന ടോപ് സിംഗറിൽ അവതരികയായും പ്രേക്ഷകരുടെ ഇഷ്ട്ടതാരമായി മാറുവാൻ മീനാക്ഷിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പൊഴിത തനിക്കുണ്ടായ ദുരനുഭവത്തെകുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മീനാക്ഷി അനൂപ് എന്ന പേരിൽ യുട്യൂബ് ചാനെൽ കൈകാര്യം ചെയ്തവരിൽനിന്നാണ് തനിക്ക് അത്തരമൊരു മോശം അനുഭവം ഉണ്ടായതെന്ന് താരം പറയുന്നു. തന്റെ പേരിൽ ഉണ്ടായിരുന്നു യുട്യൂബ് ചാനെലിൽ നിന്നും ലഭിച്ച വരുമാനവും പ്ലേ ബട്ടണും അവർ എടുത്തുവെന്നാണ് മീനാക്ഷി പറയുന്നത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് ചാനലിനുണ്ടായിരുന്നു. അവർ തന്നെയായിരുന്നു ഇമെയിൽ ഐഡിയൊക്കെ ക്രീയേറ്റ് ചെയ്തത്. വീഡിയോ എടുക്കുന്നതും എഡിറ്റുചെയ്യുന്നതുപോലും അവർ തന്നെയായിരുന്നുവെന്ന് താരം പറയുന്നു.

ആദ്യമൊക്കെ സാരമില്ലെന്നു കരുതി വിട്ടുകളയുകയായിരുന്നു. എന്നാൽ തന്റെ പേരിൽ ഇങ്ങനെയൊരു ചാനൽ തുടങ്ങിയിട്ട് അതിനുലഭിച്ച പ്ലൈ ബട്ടൺ പോലും തനിക്ക് നൽകാതെ ആയപ്പോൾ ശെരിക്കും താൻ വഞ്ചിക്കപ്പെടുകയാണ് ചെയ്തത്. ഇതിനെതിരെ താനും തന്റെ കുടുംബവും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷി പറയുന്നു.

English Summary : Meenakshi filed a police complaint against those who hijacked her YouTube channel

-Advertisements-