ചലച്ചിത്രതാരം മീര മിഥുനെ ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു ; അറസ്റ്റിന് മുൻപ് കരഞ്ഞ് നിലവിളിച്ച് താരം

ആലപ്പുഴ : തമിഴ് ചലച്ചിത്രതാരവും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം താരത്തെ അറസ്റ്റ് ചെയ്തത്. ജാതി അധിക്ഷേപം നടത്തിയതിന് പിന്നാലെ തമിഴ് നാട്ടിൽ നിന്നും മുങ്ങിയ താരം ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള താരം വിവാദമുണ്ടാക്കി ശ്രദ്ധ നേടുന്നത് നിത്യ സംഭവമായിരുന്നു. അത്തരത്തിൽ വിവാദമുണ്ടാക്കാനായി സോഷ്യൽ മീഡിയയിലൂടെ ദളിത് വിഭാഗങ്ങൾ ക്രിമിനലുകളാണെന്ന് പറയുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

ദളിത് വിഭാഗത്തിലെ സംവിധായകന്മാരെയും നടി, നടന്മാരെയും തമിഴ് സിനിമയിൽ നിന്നും പുറത്താക്കണമെന്നും മീര മിഥുൻ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ ദളിത് സംഘടനകൾ പ്രതിഷേധവുമായെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കെസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Latest news
POPPULAR NEWS