Thursday, April 25, 2024
-Advertisements-
KERALA NEWSകോഴിക്കച്ചവടത്തിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തു, ഇടപാടുകാരുമായി ആശയവിനിമയം നടത്തിയിരുന്നത് വിനീത കുമാരി ; പൊലീസിന് ലഭിച്ച...

കോഴിക്കച്ചവടത്തിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്തു, ഇടപാടുകാരുമായി ആശയവിനിമയം നടത്തിയിരുന്നത് വിനീത കുമാരി ; പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്

chanakya news
-Advertisements-

കൊച്ചി : മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിനിയായ വിനീത കുമാരി (33) എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷനൂബ് (36) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് മയക്ക് മരുന്ന് എത്തിച്ച് മൂന്ന് മാസത്തോളമായി വില്പന നടത്തി വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഷനൂബും, വിനീത കുമാരിയും ചേർന്ന് കോഴിക്കച്ചവടം നടത്താനാണെന്ന പേരിൽ എളമക്കരയിൽ വീട് വാടകയ്‌ക്കെടുത്തത്. തുടർന്ന് യുവാക്കളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തി വരികയായിരുന്നു. വിനീത കുമാരിയാണ് ഇടപാടുകാരുമായി ആശയവിനിമയം നടത്തിയിരുന്നത്. ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചിരുന്നത് ഷനൂബ് ആയിരുന്നു.

English Summary : men and women arrested kochi

-Advertisements-