Friday, April 19, 2024
-Advertisements-
ENTERTAINMENTഎല്ലാം തന്നിട്ടും എന്തെ നല്ലൊരു ദാമ്പത്യ ജീവിതം തന്നില്ല എന്നാണ് ഞാൻ ദൈവത്തോട് ചോദിക്കുന്നത് ;...

എല്ലാം തന്നിട്ടും എന്തെ നല്ലൊരു ദാമ്പത്യ ജീവിതം തന്നില്ല എന്നാണ് ഞാൻ ദൈവത്തോട് ചോദിക്കുന്നത് ; മേതിൽ ദേവിക പറയുന്നു

chanakya news
-Advertisements-

നൃത്തത്തിലൂടെ മലയാളികളുടെ മനസ്സുകവർന്ന താരമാണ് മേതിൽ ദേവിക. നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുള്ള മേതിൽ ദേവിക നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. 2004 ൽ ആയിരുന്നു രാജീവ്‌ നായരുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവർക്കും ദേവാഗ് രഞ്ജീവ്‌ എന്നു പേരുള്ള ഒരു മകനുമുണ്ട്. പിന്നീട് രാജീവുമായുള്ള ബന്ധം വേർപെടുത്തിയ താരം 2013 ൽ നടൻ മുകേഷിനെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യജീവിതം പരാജമായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഇരുവരുടെയും വിവാഹവും വിവാഹ മോചനവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതവും അത് പരിചയപ്പെടാനുണ്ടായ കരണങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു വിവാഹ ജീവിതം. ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളിലും നല്ലൊരു ദാമ്പത്യജീവിതം തനിക്ക് ലഭിച്ചില്ലെന്നും രണ്ട് തവണ ജനിക്കുന്നതിനു തുല്യമാണ് രണ്ട് തവണ വിവാഹം കഴിക്കുന്നതെന്നും മേതിൽ ദേവിക പറയുന്നു. ഒന്നിൽ കൂടുതൽ ബന്ധങ്ങൾ വേണമെന്ന് താൻ ആർക്കും ഉപദേശം നൽകുന്നില്ലെന്നും വിവാഹശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അതുകൊണ്ട് ഒരു ഉറപ്പുമില്ലാതെ ഡേറ്റിംഗ് ഒന്നും നല്കരുതെന്നാണ് ദേവിക പറയുന്നത്‌. തനിക്ക് എല്ലാം തന്നിട്ടും എന്തുകൊണ്ട് തന്റെ ദാമ്പത്യത്തിൽ മാത്രം ഇത്രയും കഷ്ടതകൾ താൻ അനുഭവിച്ചത് എന്നാണ് ദൈവതോട് ചോദിക്കുന്നത് എന്നും താരം പറയുന്നു.

ഒരു ആൺ കുട്ടിയോട് സംസാരിച്ചാൽ പോലും പണ്ടൊക്കെ അത് സീരിയസ് ആണെന്നും അങ്ങനെ താൻ സംസാരിച്ച വ്യക്തികളായിരുന്നു രാജീവും മുകേഷേട്ടനും എന്നും അപ്പോൾ താൻ കരുതിയത് അത് ഒരു വിവാഹം എന്നതിലേക്കായിരിക്കും ചെന്നുനിൽക്കുക എന്നുമാണ് വേദിക പറയുന്നത്. പക്ഷെ പ്രണയം അങ്ങനെ അല്ലെന്നും ഒരു ലിവിങ് ടുഗെതർ ആയിരുന്നെങ്കിൽ താൻ ഒന്നു മാറ്റി ചിന്തിക്കുമായിരുന്നെന്നും എന്നാൽ അന്ന് അതിനൊന്നും പറ്റിയിലെന്നും താരം പറയുന്നു.

ദാമ്പത്യം തനിക്ക് ഏറെ കഷ്ടതകൾ തന്നു. അപ്പോഴൊക്ക നൃത്തമായിരുന്നു തനിക്ക് ആശ്വാസമായിരുന്നതെന്നും ദേവിക പറയുന്നു. പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററും കേരള കലാമണ്ഡലത്തിൽ നൃത്തതധ്യാപികയുമാണ് ഇപ്പോൾ മേതിൽ ദേവിക.

English Summary : methil devika about his life

-Advertisements-