NATIONAL NEWSവിവാഹിതനായ സായ് കൃഷ്ണനുമായി അപ്സര അവിഹിത ബന്ധം പുലർത്തിയിരുന്നു ; കാമുകിയെ...

വിവാഹിതനായ സായ് കൃഷ്ണനുമായി അപ്സര അവിഹിത ബന്ധം പുലർത്തിയിരുന്നു ; കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവാവ് കാമുകിയുടെ കൊലപാതക കേസിൽ അറസ്റ്റിൽ

follow whatsapp

ഹൈദരാബാദ് : കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവാവിനെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശി സായ് കൃഷ്ണയാണ് അറസ്റ്റിലായത്. കാമുകിയെ കാണാനില്ലെന്ന ഇയാളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.

മറ്റൊരു യുവതിയെ വിവാഹം കഴിച്ച പ്രതി കാമുകിയുടെ ശല്യം ഒഴിവാക്കുന്നതിനായി കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. അപ്സര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹിതനായ സായ് കൃഷ്ണ അപ്സരയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്നും അല്ലെങ്കിൽ കുടുംബ ജീവിതം തകർക്കുമെന്നും അപ്സര സായ് കൃഷ്ണയെ ഭീഷണിപ്പെടുത്തിയിരുന്നു.

- Advertisement -

നിരന്തരം അപ്സര ഭീഷണി തുടർന്നതോടെയാണ് അപ്സരയെ ഇല്ലാതാക്കാൻ സായ് കൃഷ്ണ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് അപ്സരയെ വിളിച്ച് വരുത്തിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ അപ്സരയുടെ മൃതദേഹം സരൂർ നഗറിലെ മാൻഹോളിൽ ഉപേക്ഷിക്കുകയും യുവതിയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

- Advertisement -

English Summary : missing case of apsara turned out to be murder

spot_img