Saturday, April 20, 2024
-Advertisements-
KERALA NEWSദീപക്ക് ആണെന്ന് കരുതി കടലിൽ നിന്നും കരയ്ക്കടിഞ്ഞ മൃതദേഹം സംസ്കരിച്ചു ; ദീപക്കിനെ ഗോവയിൽ നിന്നും...

ദീപക്ക് ആണെന്ന് കരുതി കടലിൽ നിന്നും കരയ്ക്കടിഞ്ഞ മൃതദേഹം സംസ്കരിച്ചു ; ദീപക്കിനെ ഗോവയിൽ നിന്നും കണ്ടെത്തി

chanakya news
-Advertisements-

കോഴിക്കോട് : കഴിഞ്ഞ വർഷം ജൂണിൽ മേപ്പയ്യൂരിൽ നിന്നും കാണാതായ യുവാവിനെ ഗോവയിൽ നിന്നും കണ്ടെത്തി. മേപ്പയൂർ സ്വദേശി ദീപക്കിനെയാണ് കണ്ടെത്തിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ദീപക്കിനെ നാട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് ദീപക് മരിച്ചെന്ന് കരുതി മറ്റൊരു യുവാവിന്റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് ക്രംബ്രാഞ്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഗോവയിലെ പനാജിയിൽ നിന്ന് ദീപക്കിനെ ഗോവ മലയാളി സമാജം കണ്ടെത്തുകയായിരുന്നു. മലയാളി സമാജം പ്രവർത്തകരാണ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ദീപക്കിനെ തിരിച്ചറിഞ്ഞത്. ദീപക് മരിച്ചെന്ന സംശയത്തിൽ കൊയിലാണ്ടി തീരത്ത് അടിഞ്ഞ അഴുകിയ ദീപക്കുമായി സാമ്യമുള്ള മൃതദേഹം കുടുംബം സംസ്കരിക്കുകയായിരുന്നു. എന്നാൽ പോലീസ് മൃതദേഹത്തിൽ നിന്നും സാംപിൾ എടുത്ത് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോഴാണ് സംസ്കരിച്ച മൃതദേഹം ദീപകിന്റെത് അല്ലെന്ന് വ്യക്തമാകുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വർണക്കടത്ത് സംഘം തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹമാണ് സംസ്കരിച്ചതെന്ന് വ്യക്തമായത്. ഇർഷാദിനെ കാണാതായതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പെരുവണ്ണാമൂഴി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മരിച്ചത് ഇർഷാദ് ആണെന്ന് തെളിഞ്ഞതോടെ പോലീസ് ദീപക്കിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലും ദീപക്കിനെ കണ്ടെത്താനായില്ല. തുടർന്ന് കുടുംബം ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതിന് പിന്നാലെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ദീപക്കിന് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് ഗോവയിലെ മലയാളി സമാജം പ്രവർത്തകർ ദീപക് ഗോവയിലുള്ളതായി സ്ഥിരീകരിച്ചത്.

English Summary : missing deepak from kozhikode were found in goa

-Advertisements-