Friday, March 29, 2024
-Advertisements-
KERALA NEWSരണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

വയനാട് : മാനന്തവാടിയിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിലാക്കടവ് സ്വദേശിനി ത്രേസ്യ (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിയെ കാണാതായത്. തുടർന്ന് പോലീസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച വൈകിട്ടോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിയ നിലയിൽ ത്രേസ്യയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം യുവതി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.

മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : missing woman found dead in wayanad mananthavady

-Advertisements-