Saturday, May 25, 2024
-Advertisements-
NATIONAL NEWSസിഖ് തലപ്പാവ് ധരിച്ചാണ് നരേന്ദ്രമോദി എത്തിയത് ; ഗുരുദ്വാരിലെ പാചകക്കാരോടൊപ്പം ചേർന്ന് ഭക്ഷണമുണ്ടാക്കി വിശ്വാസികൾക്ക് വിളമ്പി...

സിഖ് തലപ്പാവ് ധരിച്ചാണ് നരേന്ദ്രമോദി എത്തിയത് ; ഗുരുദ്വാരിലെ പാചകക്കാരോടൊപ്പം ചേർന്ന് ഭക്ഷണമുണ്ടാക്കി വിശ്വാസികൾക്ക് വിളമ്പി പ്രധാനമന്ത്രി

chanakya news
-Advertisements-

പാട്‌ന : ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. പുലർച്ചെ ഗുരുദ്വാരയിൽ എത്തിയ പ്രധാനമന്ത്രി പ്രാർത്ഥന കഴിഞ്ഞതിന് ശേഷം ഭക്ഷണം ഉണ്ടാക്കാനും വിഭക്തർക്ക് ഭക്ഷണം വിളമ്പാനും മുൻകൈ എടുക്കുകയായിരുന്നു.

ഗുരുദ്വാരയിലെ പാചക തൊഴിലാളികളെ നരേന്ദ്രമോദി സഹായിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. തലയിൽ സിഖ് തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി ഗുരുദ്വാരയിൽ എത്തിയത്. ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രിയുടെഫോട്ടോയും വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു.

ഗുരുദ്വാരിൽ പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാന്യമുള്ള ഒന്നാണ് സേവനമെന്നും ഇവിടെയുള്ള സിഖ് വിശ്വാസികൾ സമ്പന്നരെന്നോ, സാധാരണക്കാരനെന്നോ വ്യത്യാസം ഇല്ലാതെയാണ് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

English Summary : modi at gurudwara

-Advertisements-