Monday, December 4, 2023
-Advertisements-
KERALA NEWSകാറിൽ ചാരി നിന്നെന്ന് ആരോപിച്ച് രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ശിഹ്ഷാദിന്...

കാറിൽ ചാരി നിന്നെന്ന് ആരോപിച്ച് രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം

chanakya news
-Advertisements-

കണ്ണൂർ : കാറിൽ ചാരി നിന്നെന്ന് ആരോപിച്ച് രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം അനുവദിച്ച് കോടതി. തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പതിനാറ് ദിവസം റിമാൻഡിൽ കഴിഞ്ഞതിന് ശേഷമാണ് മുഹമ്മദ് ഷിഹ്ദാദിന് കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ചയാണ് കേസിന്റെ കുറ്റപത്രം പോലീസ് സമർപ്പിച്ചത്.

-Advertisements-

തലശേരി മണവാട്ടി ജംഗ്‌ഷനിൽ പാർക്ക് ചെയ്തിരുന്ന കാറിൽ രാജസ്ഥാനി ബാലൻ ചാരി നിന്നെന്ന് ആരോപിച്ച് മുഹമ്മദ് ഷിഹ്ദാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. സംഭവം നേരിൽ കണ്ട നാട്ടുകാർ ഇടപെട്ടു പ്രതിയെ തടഞ്ഞ് നിർത്തുകയായിരുന്നു. രാജസ്ഥാനി ബാലന് ചവിട്ടേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം രാത്രി പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

-Advertisements-