Friday, March 29, 2024
-Advertisements-
ENTERTAINMENTവർഷങ്ങളായി കൂടെ നിന്ന തന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല ; മോഹൻലാലിനെതിരെ മുൻ ഡ്രൈവർ

വർഷങ്ങളായി കൂടെ നിന്ന തന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല ; മോഹൻലാലിനെതിരെ മുൻ ഡ്രൈവർ

chanakya news
-Advertisements-

മഞ്ഞിൽ വിരിഞ്ഞ പൂവ്‌ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് മോഹൻലാൽ. നാലുപതിറ്റാണ്ടുകളിലേറെയായി മലയാളത്തിന്റെ മഹാനടൻ എന്നറിയപ്പെടുന്ന ലാൽ അഭിനയ ജീവിതം ആരഭിച്ചിട്ട്. രാജാവിന്റെ മകൻ, താളവട്ടം, ടി പി ബാലഗോപാലൻ എം എ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ മറക്കാനാവാത്ത നിരവധി ഓർമ്മകളാണ് മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിനു പുറമെ മറ്റ് അന്യഭാഷ ചിത്രങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിൽ പുതിയ നടൻമാർ ഒരുപാടുപേർ എത്തിയെങ്കിലും മലയാളത്തിന്റെ സൂപ്പർ സ്റ്റാർ പദവി ഇപ്പോഴും അലങ്കരിക്കുന്നത് മോഹൻലാൽ എന്ന അതുല്യ പ്രതിഭയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് താരത്തിന്റെ മുൻ ഡ്രൈവർ മോഹൻ നായർ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്‌. ഇരുപത്തിയെട്ടു വർഷം മോഹൻലാലിന്റെ ഡ്രൈവർ ആയി താൻ ജോലി ചെയ്തു. അപ്പോഴൊക്കെ മോഹൻ ലാൽ അവരുടെ അമ്മയുടെ കയ്യിൽ എന്തെങ്കിലും കൊടുത്തു വിടുമായിരുന്നു. അല്ലാതെ ശമ്പളമായി താൻ ഒന്നും ആവശ്യപെട്ടിരുന്നില്ലെന്നു മോഹൻ നായർ പറയുന്നു.

ഒന്നിങ്ങോട്ട് വാ എന്നുപറഞ്ഞു മോഹൻലാലിന്റെ അമ്മ തന്നെ വിളിക്കുമായിരുന്നു. ആന്റണി പെരുമ്പാവൂർ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന സമയത്ത് താൻ ആയിരുന്നു അയാളെ ഏർപ്പാടാക്കിയത് അതിനു ശേഷം മോഹൻ ലാൽ തന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഡ്രൈവർ പറയുന്നു. മോഹൻലാലിനെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇനിയും മനോഹന്ലാലിന്റെ ഡ്രൈവർ ആയി ജോലിചെയ്യണമെന്നുണ്ട്. അദ്ദേഹത്തിന്റെ ഡ്രൈവർ എന്നറിയപ്പെടുന്നത് ഒരു ദൈവാനുഗ്രഹമാണെന്നും മോഹൻ നായർ പറയുന്നു.

വർഷങ്ങളായി കൂടെ നിന്ന തന്നെ വാർദ്ധക്യത്തിൽ ഒന്നു തിരിഞ്ഞു നോക്കിയില്ല. അദ്ദേഹം ഒരു സെക്കന്റ്‌ തന്നെ നോക്കിയിരുന്നെങ്കിൽ തന്റെ ജീവിതം മാറുമായിരുന്നു. എന്നാൽ അങ്ങനെ തന്നെ നോക്കില്ലെന്നും ഡ്രൈവർ പറയുന്നു. ഇപ്പോൾ ലാലിന് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് പോലും സംശയമാണ്. പണ്ട് വീട്ടിൽ വന്നുകൊണ്ടിരുന്ന ലാൽ ഇന്ന് വലിയ നടനായി മാറിയപ്പോൾ കുറേ മാറിപ്പോയെന്നു മോഹൻ നായർ പറയുന്നു.

English Summary : mohanlal privious driver mohan nair about mohanlal

-Advertisements-