Tuesday, April 23, 2024
-Advertisements-
KERALA NEWSകുന്നംകുളത്ത് പ്രവാസിയുടെ ഭാര്യയേയും മക്കളേയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കുന്നംകുളത്ത് പ്രവാസിയുടെ ഭാര്യയേയും മക്കളേയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തൃശൂർ : കുന്നംകുളത്ത് അമ്മയേയും രണ്ട് കുട്ടികളുടേയും മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പന്നിത്തടം സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന (28) രണ്ടര വയസുകാരിയായ അജുവ , ഒരുവയസുള്ള മകൻ അമൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : mother and children burn to death in trissur kunnamkulam

-Advertisements-