Friday, March 29, 2024
-Advertisements-
KERALA NEWSകാസർഗോഡ് പന്ത്രണ്ട് വയസുകാരിക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി, വിഷം ഉള്ളിൽ ചെന്ന് മകളും മരിച്ചു

കാസർഗോഡ് പന്ത്രണ്ട് വയസുകാരിക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി, വിഷം ഉള്ളിൽ ചെന്ന് മകളും മരിച്ചു

chanakya news
-Advertisements-

കാസർഗോഡ് : കുണ്ടംകുഴിയിൽ അമ്മയേയും മികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയ സ്വദേശി നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭർത്താവ് ഊട്ടിയിൽ ബസുമായി പോയപ്പോഴാണ് സംഭവം നടന്നത്.

ശനിയാഴ്ച രാത്രിയാണ് നാരായണി മകൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച കുടുംബശ്രീ പ്രവർത്തകർ നാരായണി കുടുംബശ്രീയിൽ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ പറ്റിയില്ല തുടർന്ന് കുടുംബശ്രീ പ്രവർത്തകർ നാരായണിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാരായണിയെ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയത്.

English Summary : mother and daughter found dead at kasaragod bedakam

-Advertisements-