Tuesday, January 14, 2025
-Advertisements-
KERALA NEWSഅമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

chanakya news

മലപ്പുറം: മലപ്പുറം താനൂരില്‍ അമ്മയെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകള്‍ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്.

ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന്പോലീസ് കേസെടുത്തു.

Summary :Mother and mentally disabled daughter found dead in malappuram